Connect with us

National

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് മഹിജ ആവശ്യപ്പെട്ടു. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ ഇടിമുറിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് മഹിജ ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍, ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീം കോടതി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷയില്‍ മഹിജ ആവശ്യപ്പെട്ടു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 27 നാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. ഇതോടൊപ്പം മഹിജ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും കൃഷ്ണദാസിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് നിയമപരമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കൃഷ്ണദാസിന് ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Latest