മദ്‌റസാധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ പിടികൂടണം -കേരള മുസ്‌ലിം ജമാഅത്ത്

Posted on: March 22, 2017 10:10 pm | Last updated: March 22, 2017 at 10:07 pm

കാസര്‍കോട്: ചൂരിയില്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന മദ്‌റസധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഇതിന് ആസൂത്രണം ചെയ്ത ആളുകളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സമാധാനന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന ജില്ലയിലെ ജനതയെ ആശങ്കപ്പെടുത്തും വിധം നടത്തപ്പെട്ട ഇത്തരം ഹീനമായ സംഭവത്തില്‍ മുഴുവന്‍ ജനങ്ങളും പ്രതികരിക്കണമെന്നും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരെ കരുതിയിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികളെ യോഗം ഓര്‍മപ്പെടുത്തി.
യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം അല്‍ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. പി എസ് ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ സംബന്ധിച്ചു. സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതം പറഞ്ഞു.