കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

Posted on: March 22, 2017 3:19 pm | Last updated: March 22, 2017 at 9:40 pm

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. കണ്ണൂരില്‍ 150ഉം കരുണയിലെ 30ഉം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയത്. കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചാണ് ഇരു കോളജുകളും പ്രവേശനം നടത്തിയതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കോളജുകള്‍ക്ക് എതിരെ കേസെടുക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇരു കോളജുകളിലും പ്രവേശന നടപടികള്‍ അട്ടിമറിക്കപ്പെട്ടതായി നേരത്തെ ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.