കൊട്ടിയൂർ പീഡനം: മൂന്ന് പ്രതികൾ കൂടി കീഴടങ്ങി

Posted on: March 22, 2017 8:22 am | Last updated: March 22, 2017 at 1:09 pm
SHARE

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി. കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ തൊക്കിലൊടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാര്‍ മുമ്പാകെ കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ 6.45നാണ് കീഴടങ്ങാനായി ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ ഇന്ന് തലശ്ശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും.

കേസില്‍ പത്ത് പ്രതികളാണുള്ളത്. ഇതില്‍ എട്ട് പ്രതികള്‍ ഇത് വരെ അറസ്റ്റിലായിട്ടുണ്ട്. ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here