സുഡാനില്‍ 44 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

Posted on: March 20, 2017 7:48 pm | Last updated: March 20, 2017 at 11:02 pm

ഖര്‍തൂം: തെക്കന്‍ സുഡാനില്‍ 44 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. സുഡാനിലെ വാവു വിമാനത്താവളത്തിലാണ് ദുരന്തം. സംഭവത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഒന്‍പത് പേരെ രക്ഷപ്പെടുത്തിയായി ദക്ഷിണ സുഡാനിലെ ഐ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

സൗത്ത് സുപ്രീം എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ജുബയില്‍ നിന്ന് വരികയായിരന്നു വിമാനം.