ഷാര്‍ജയില്‍ പത്താംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

Posted on: March 20, 2017 7:05 pm | Last updated: March 20, 2017 at 7:05 pm

ഷാര്‍ജ: ഷാര്‍ജയില്‍ പത്താം തരം മലയാളി വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശികളായ അജയകുമാറിന്റെയും ശ്രീകലയുടെയും മകള്‍ അശ്വതിയാണ് മരിച്ചത്. പരീക്ഷാ പേടിയാണെന്ന് സംശയിക്കുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ അരവിന്ദ് ഇതേ വിദ്യാലയത്തില്‍ പതിനൊന്നാം തരം വിദ്യാര്‍ഥി. ഇന്ന് (തിങ്കള്‍) ഷാര്‍ജയിലെ ഫഌറ്റിറ്റിന്റെ മുകള്‍നിലയില്‍ നിന്ന് താഴേക്കാട് ചാടിയാണ് ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണം തുടങ്ങി.