ഹൈദരാബാദില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് നേരെ എബിവിപി പ്രതിഷേധം

Posted on: March 19, 2017 8:24 pm | Last updated: March 20, 2017 at 1:22 pm

ഹൈദരബാദ്: ഹൈദരാബാദില്‍ തെലങ്കാന മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എ.ബി.വി.പിയുടെ പ്രതിഷേധം. മുഖ്യമന്ത്രി വേദിയിലിരിക്കെ മുദ്രാവാക്യം വിളികളുമായി എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. വേദിയിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. നേരത്തെ കര്‍ണാടകയിലും പിണറായിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.