മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകൂടും: വിഎസ്

Posted on: March 19, 2017 11:58 am | Last updated: March 20, 2017 at 1:22 pm

തിരുവനന്തപുരം: മലപ്പുറം ഉപതിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടുമെന്ന് ഭരണ പരിഷ്കാര കമ്മിറ്റി ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നാലു വോട്ടിന് ആരുമായും കൂട്ടുകൂടുന്ന പാർട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ന്നുകഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.