ശുചിത്വമിഷന്‍ ഡയരക്ടര്‍ എ ഫിറോസ് നിര്യാതനായി

Posted on: March 19, 2017 12:04 am | Last updated: March 19, 2017 at 12:04 am

കഴക്കൂട്ടം: മുന്‍ എം എല്‍ എ അലികുഞ്ഞ് ശാസ്ത്രിയുടെ മകനും പബ്ലിക് റിലേഷന്‍ വകുപ്പ് മുന്‍ ഡയറക്ടറും നിലവില്‍ ശുചിത്വമിഷന്‍ ഡയറക്ടറുമായ എ ഫിറോസ്(56)നിര്യാതനായി. ഒരു മാസം മുമ്പ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഫിറോസ് കണിയാപുരം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള വീട്ടില്‍(സ്‌റ്റേഷന്‍വ്യൂ) ഇന്നലെ രാത്രിയോടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ശ്രീചിത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ നിസ, മക്കള്‍: അഖില്‍ ഫിറോസ്, ഭാവന ഫിറോസ്. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലിന് കണിയാപുരം മുസ്ലീം ജമാഅത്ത് (പള്ളിനട) ഖബര്‍സ്ഥാനില്‍.