വെെറ്റ് ഹൗസിൽ ട്രംപ് സുരക്ഷതനല്ലെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ

Posted on: March 18, 2017 6:42 pm | Last updated: March 19, 2017 at 12:09 pm

വാഷിങ്ടണ്‍: യുഎസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെറ വെളിപ്പെടുത്തൽ. മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാസംഘത്തില്‍ ഉണ്ടായിരുന്ന ഡോണ്‍ ബോണ്‍ജിയാനോയാണ് ഇക്കാര്യം പറഞ്ഞത്. ട്രംപിൻെറ സുരക്ഷയുടെ കാര്യത്തിൽ വീഴ്ച ഉണ്ടെന്നും ഭീകരാക്രമണം അടക്കമുള്ളവ തടയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുപോലും കഴിയുമോ എന്നകാര്യം സംശയമാണെന്നും ബോണ്‍ജിയാനോ പറയുന്നു.

വൈറ്റ്ഹൗസിന്റെ മതില്‍ ചാടിക്കടന്ന യുവാവ് 15 മിനിട്ടിലേറെ മതില്‍ക്കെട്ടിനുള്ളില്‍ ചിലവഴിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബൊൺജിയാനോ ഇക്കാര്യം വ്യക്തമാക്കുന്നത്. വൈറ്റ് ഹൗസ് വളപ്പിൽ ഒരു യുവാവ് അതിക്രമിച്ച് കടന്നത് അറിയാന്‍ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ഭീകരാക്രമണം തടയാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.