Connect with us

Kerala

നയപരമായ വിഷയങ്ങള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് സി പി ഐ

Published

|

Last Updated

തിരുവനന്തപുരം: മദ്യനയം ഉള്‍പ്പെടെയുള്ള നയപരമായ വിഷയങ്ങള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം യോഗത്തില്‍ അറിയിച്ചത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കെ പി രാജേന്ദ്രന്‍, സത്യന്‍ മൊകേരി എന്നിവര്‍ക്കായിരിക്കും.
കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കൊല്ലത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ചുമതലകള്‍ ആവശ്യമെങ്കില്‍ മാറ്റി നിശ്ചയിക്കാന്‍ ജില്ലാ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ബഹുജന സംഘടനകളുടെ കാര്യത്തിലും കൗണ്‍സിലിനു തീരുമാനമെടുക്കാം. കണ്ണൂരില്‍ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ ചെറിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നുള്ള വിലിയിരുത്തലും എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായി.

 

Latest