അസുഖത്തെ തുടര്‍ന്ന് മലയാളി യുവതി അബുദാബിയില്‍ മരിച്ചു

Posted on: March 17, 2017 10:45 pm | Last updated: March 17, 2017 at 10:31 pm

അബുദാബി: സലാം സ്ട്രീറ്റിലെ നാഷണല്‍ ബേങ്ക് ഓഫ് ഫുജൈറയുടെ ഓപറേഷന്‍ മാനേജരായ എറണാകുളം ഫോര്‍ട്ട് കൊച്ചി കിറ്റ്കാറ്റ് റോഡിലെ ഞാലിപറമ്പ് ഫിറോസുദ്ദീന്റെ ഭാര്യ സിമി ഫിറോസുദ്ദീന്‍ (44) അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. ചാവക്കാട് കൂട്ടുംങ്ങല്‍ അബ്ദുല്‍ റസാഖ്-യാസ്മിന്‍ ദമ്പതികളുടെ മകളാണ്. ബുര്‍ജീല്‍ ആശുപത്രിയില്‍ ഇന്നലെയാണ് മരണപ്പെട്ടത്.

അബുദാബിയിലെ ഇന്‍സ്‌കേപ് ഷിപ്പിംഗ് കമ്പനിയിലെ ഓപറേഷന്‍ വിഭാഗം മേധാവിയായി സെപതംബര്‍ വരെ ജോലി ചെയ്ത സിമി ഫിറോസ് അസുഖത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. ഏകമകള്‍ ഫര്‍ഹീന്‍ ഫിറോസ് അബുദാബി ബോസ്‌കാലിസ് വെസ്റ്റ് മിനിസ്റ്റര്‍ കമ്പനിയിലെ എച്ച് ആര്‍ മാനേജരാണ്. നിമി ഖമറുദ്ദീന്‍ ഏക സഹോദരിയാണ്. മൃതദേഹം കൊച്ചി കല്‍വത്തി മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ ഖബറടക്കും.