മിഷേലിന്റെ മരണം: പോലീസിന്റെ വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

Posted on: March 17, 2017 12:14 pm | Last updated: March 17, 2017 at 9:43 pm

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നത് ക്രൈംബ്രാഞ്ച് പരിശോധിക്കട്ടെയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് എല്ലാ സഹായവും നല്‍കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിറവം മോളയില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്നു ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. കേസന്വേഷണം സംബന്ധിച്ച് വ്യാപകമായി ആെേക്രെംബ്രാഞ്ചും പോലീസും സംയുക്തമായി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി.