ന്യൂസിലാന്‍ഡില്‍ പുഴ ‘പൗര’നായി

Posted on: March 17, 2017 1:38 am | Last updated: March 16, 2017 at 11:16 pm

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ഒരു പുഴക്ക് അപൂര്‍വ പദവി ലഭിച്ചു. നിയമപരമായി മനുഷ്യരുടെ പദവി നല്‍കി വംഗൗനു പുഴയെ ന്യൂസിലാന്‍ഡ് പാര്‍ലിമെന്റ് ആദരിച്ചു. ഇതിനായി പ്രത്യേക ബില്ലും പാര്‍ലിമെന്റ് പാസാക്കി. മവോരി വംശത്തിന്റെ പുണ്യ പുഴയായ വംഗൗനുവിന് ഈ പദവി ലഭിക്കാന്‍ വേണ്ടി ഒന്നര നൂറ്റാണ്ടോളമായി ജനങ്ങള്‍ പരിശ്രമിക്കുകയാണ്.

നിയമപരമായ പൗരനുള്ളത് പോലെ അവകാശങ്ങളും നിയമപരിരക്ഷയും ഇനിമുതല്‍ ഈ പുഴക്കുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ ക്രിസ് പിന്‍ലായ്‌സണ്‍ അറിയിച്ചു. ലോകത്ത് തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പദവി ഒരു പുഴക്ക് ലഭിക്കുന്നത്. മാവോരി വംശത്തിന്റെ പ്രതിനിധിയായ ഇവി എന്നറിയപ്പെടുന്നയാളും മറ്റൊരാളുമാകും ഇനി പുഴയെ പ്രതിനിധീകരിക്കുക.