ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലര്‍ കം കമ്യൂണിറ്റി വെല്‍ഫെയര്‍ സംഘം ഈ മാസം 17 ന് അബഹയില്‍

Posted on: March 16, 2017 9:55 pm | Last updated: March 16, 2017 at 9:55 pm

ദമ്മാം: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ കം കമ്യൂണിറ്റി വെല്‍ഫെയര്‍ സംഘം കോണ്‍സുല്‍ സേവങ്ങള്‍ക്കായി 17 ന് അബഹ സന്ദര്‍ശിക്കും.

അബഹയില്‍ ഖമീസ് മുഷൈത്തിലെ വി.എഫ്.എസ്. ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ആന്റ് വിസ അപ്ലിക്കേഷന്‍ സെന്ററിലായിരിക്കും കോണ്‍സുലര്‍ സംഘത്തിന്റെ സേവനം ലഭ്യമാകുക. രാവിലെ 8.മണി മുതല്‍ വൈകിട്ട് 7 വരെ സംഘത്തിന്റെ സേവനം ലഭിക്കും.

ഇന്ത്യന്‍ സമൂഹത്തിനു അവരുടെ തൊഴില്‍ , സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് അവതരിപ്പിക്കാം. പ്രശ്‌നങ്ങളും പരാതികളും എഴുതിയായിരിക്കണം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നുള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.