പിങ്ക് കാരവന്‍; ബര്‍ഗര്‍ ലേലം ചെയ്തത് 36,700 ദിര്‍ഹമിന്

Posted on: March 16, 2017 9:38 pm | Last updated: March 16, 2017 at 9:15 pm

ദുബൈ: ലോകത്തിലെ ഏറ്റവും വില കൂടിയ ബര്‍ഗര്‍ ദുബായില്‍ ലേലം ചെയ്തു. സ്തനാര്‍ബുദ ബോധവല്‍കരണത്തിന്റെ ഭാഗമായി ദുബൈ മാളില്‍ സംഘടിപ്പിച്ച ബര്‍ഗര്‍ പിങ്ക് കാരവനിലാണ് 36,700 ദിര്‍ഹത്തിന് സ്വദേശി യുവാവ് ലേലം ചെയ്തത്.

നാലു മണിക്കൂര്‍ നീണ്ട ലേലത്തിലാണ് കുങ്കുമപ്പൂവും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്ത ബര്‍ഗര്‍ യുവാവ് സ്വന്തമാക്കിയത്. ചാരിറ്റി ലേലത്തിലൂടെ 108,755 ദിര്‍ഹം സമാഹരിച്ചതായി സംഘാടകര്‍ അറിയിച്ചു.