Connect with us

Gulf

പുതിയ അറിവുകള്‍ പങ്കുവെക്കാന്‍ ദുബൈ പോസ്റ്റ്‌

Published

|

Last Updated

ദുബൈ വിഷന്‍ പോര്‍ടല്‍ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തപ്പോള്‍

ദുബൈ: പുതിയ വിവരങ്ങളും അറിവുകളും പങ്കുവെക്കുന്ന “ദുബൈ പോസ്റ്റ്” ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി പോര്‍ടലിന് തുടക്കമായി. ഓഡിയോ–വിഷ്വല്‍ ഉള്ളടക്കത്തോടുകൂടിയ പോര്‍ടല്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഉള്‍പെടെ വിവരങ്ങള്‍ കൈമാറാന്‍ ഈ നൂതന സംവിധാനം സഹായകമാകുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

ശാസ്ത്രീയമായി സംവിധാനം ചെയ്ത പോര്‍ടല്‍ രൂപപ്പെടുത്തിയത് സ്വദേശി സംഘമാണെന്ന് ദുബൈ മീഡിയ ഇന്‍കോര്‍പറേറ്റഡ് (ഡി എം ഐ) ഡെപ്യൂട്ടി ചെയര്‍മാന്‍ സാമി അല്‍ ഖംസിയും ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മു അല്‍ മര്‍റിയും പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ മാധ്യമരംഗത്തു സമഗ്രമാറ്റത്തിനു വഴിയൊരുക്കിയ സാഹചര്യത്തില്‍ ദുബൈ പോസ്റ്റ് പുതിയൊരു അനുഭവമാകും.
പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ ആശയങ്ങളും അറിവുകളും പുതിയ വിവരങ്ങളും പങ്കുവെക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്യുന്ന സ്മാര്‍ട് സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ പോര്‍ടല്‍.