Connect with us

Wayanad

പരിശീലനം വെറുതെയായില്ല; വെങ്ങപ്പള്ളിയിലെ 10 വനിതകള്‍ക്ക് ഉപജീവനമാര്‍ഗം മുളയാഭരണ നിര്‍മാണം

Published

|

Last Updated

തൃക്കൈപ്പറ്റ ഉറവില്‍ മുളയാഭരണങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഉണര്‍വ് സജ്ജമാക്കിയ സ്റ്റാള്‍.

കല്‍പ്പറ്റ: മുളകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിച്ചും വിറ്റും വനിതാ കൂട്ടായ്മ.
വെങ്ങപ്പള്ളി പഞ്ചായത്തിലെ ഉണര്‍വ് വനിതാ സഹകരണ സംഘം അംഗങ്ങള്‍ക്കാണ് മുളയാഭരണ നിര്‍മണവും വിപണനവും ഉപജീവനമാര്‍ഗമായത്. ആനമുള ഉപയോഗിച്ച് വിവിധതരം മാലകള്‍, കമ്മലുകള്‍, വളകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ 10 വനിതകളാണ് സംഘത്തില്‍. 10 വര്‍ഷം മുമ്പ് തൃക്കൈപ്പറ്റ ഉറവിലായിരുന്നു ഇവര്‍ക്ക് മുളയാഭരണ നിര്‍മാണത്തില്‍ 45 ദിവസത്തെ പരിശീലനം.

സംഘാംഗങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് ജില്ലയ്ക്കകത്തും പുറത്തും തരക്കേടില്ലാത്ത ഡിമാന്‍ഡ് ഉണ്ട്. പ്രദര്‍ശന നഗരികളിലെ സ്റ്റാളുകളിയൂടെയാണ് ആഭരണങ്ങളില്‍ ഏറെയും വിറ്റഴിയുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും വാങ്ങുന്നുണ്ടെങ്കിലും കോളജ് കുട്ടികള്‍ക്കിടയിയാണ് മുളയാഭരണങ്ങള്‍ക്ക് കുടുതല്‍ പ്രിയമെന്ന് ഉണര്‍വ് പ്രവര്‍ത്തകരായ മിനി ഉദയകുമാരും കെ.പി .വത്സലയും പറഞ്ഞു. 200 രൂപ മുതല്‍ 900 രൂപ വരെ വിലയുള്ളതാണ് സംഘം നിര്‍മിക്കുന്ന മാലകള്‍. കമ്മലും വളകളും 50-200 രൂപ വിലയില്‍ ലഭ്യമാണ്. പരിശീലനത്തിനുശേഷം സംഘത്തില്‍ ആഭരണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട വനിതകള്‍ക്ക് ദിവസം 50 രൂപയായിരുന്നു വേതനം. നിലവില്‍ ഇത് 200 രൂപയാണ്. ആഭരണങ്ങള്‍ വിറ്റ് സംഘത്തിനു പണം ലഭിക്കുന്ന മുറയ്ക്കാണ് വേതന വിതരണം.
വീട്ടമ്മമാരായ അഗങ്ങളെല്ലാംതന്നെ മിക്കദിവസങ്ങളിലും സംഘത്തിലെത്തി ആഭരണനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആഭരണങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മാത്രമാണ് സംഘം പുറമേനിന്നു സഹായം തേടുന്നത്.
തൃക്കൈപ്പറ്റയില്‍ മുളയുത്സവത്തില്‍ ആഭരണങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും ഉണര്‍വ് സ്റ്റാള്‍ സജ്ജമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest