ഗുരുഭക്തിയുള്ള ശിഷ്യന്‍ പട്ടാമ്പിയിലുണ്ട്

Posted on: March 16, 2017 3:20 pm | Last updated: March 16, 2017 at 9:35 pm
SHARE

പട്ടാമ്പി: സംഗീതത്തിന്റെ കുലപതിയായി നിറഞ്ഞ് നിന്നിരുന്ന കോട്ടയം ഫ്രാന്‍സിസ് ഭാഗവതരുടെ ശിഷ്യന്‍ ഗിരീഷ് പട്ടാമ്പിയിലുണ്ട്. ചേലക്കര പുലാക്കോട് സ്വദേശിയായ ഗിരീഷ് 28 വര്‍ഷമായി പട്ടാമ്പി ശില്‍പ്പ ചിത്രയിലെ മ്യൂസിക് അധ്യാപകനായി ജോലി നോക്കുന്നു.
ചേലക്കര പുലാക്കോട് എല്‍ പി സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ഗിരീഷ് ഫ്രാന്‍സിസ് ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. ഒമ്പത് വര്‍ഷം തുടര്‍ന്നു. പിന്നീട് ചേലക്കര എസ് എം ടി എച്ച് എസില്‍ പഠിക്കുമ്പോഴും ഭാഗവതര്‍ക്ക് കീഴില്‍ സംഗീതം പഠിക്കാന്‍ ഗിരീഷി നായി. തുടര്‍ന്ന് പരിപാടികള്‍ക്ക് പോവാന്‍ തുടങ്ങി.

ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് കോട്ടയത്തു ചെന്ന് ഭാഗവതരുടെ കീഴില്‍ പഠനം തുടര്‍ന്നു. അന്ന് ഭാഗവതരുടെ വീട്ടിലായിരുന്നു താമസവും ഭക്ഷണവും. പലപ്പോഴും യാത്രാ ചെലവ് നല്‍കിയിരുന്നതും’ഭാഗവതരാണ്. ഒരിക്കല്‍ ഭാഗവതര്‍ ഓര്‍മ്മപ്പെടുത്തി.സംഗീതം അത്ര നല്ല മേഖലയല്ല. പണമുണ്ടെങ്കിലേ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാനാവൂ. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ പലതായെങ്കിലും ഗിരീഷ് സംഗീതം ഉപേക്ഷില്ല.
1982 മുതല്‍ 92 വരെ തൃശ്ശൂര്‍ ആകാശവാണിയില്‍ മ്യൂസിക് ആര്‍ട്ടിസ്റ്റായിരുന്നു. ഹാര്‍മോണിയം, ഗിറ്റാര്‍, കീ ബോര്‍ഡ്, വയലിന്‍, തബല, ട്രിപ്പിള്‍ ഡ്രം, ജാസ്, ഫഌട്ട് എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗിരീഷ് പാടുകയും ചെയ്യും. മുമ്പ് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നടന്നിരുന്ന നാടകങ്ങളിലും, സ്‌കൂള്‍ പരിപാടികളിലുമൊക്കെ ഗിരീഷ് സജീവ സാന്നിധ്യമായിരുന്നു.
ചേലക്കരയില്‍ മുമ്പുണ്ടായിരുന്ന മെലോഡിയോസ് ഗാനമേളട്രൂപ്പിലെ അംഗമായിരുന്നു. ഇപ്പോള്‍ മ്യൂസിക് രംഗത്ത് സാധ്യതകള്‍ വളരെയേറെയാണ്. എന്നിട്ടും പഴയവയുടെ ചുവട് പിടിച്ചാണ് ഇപ്പോഴും സംഗീതം നില നില്‍ക്കുന്നതെന്ന് പറയുന്ന ഗിരീഷിന് സ്വന്തമായി ഒരു ഉപകരണവും ഇ

ല്ല.
ആകെ ഉണ്ടായിരുന്ന ഹാര്‍മോണിയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ശിഷ്യന്‍ കൊണ്ടു പോയി. സ്‌ക്കൂള്‍ തലങ്ങളിലും മറ്റും പുറത്ത് നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തത് ഗിരീഷിനും തിരിച്ചടിയായി. സംഗീതം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുമ്പോഴും ഗിരീഷിന്റെ ഉള്ളില്‍ ഫ്രാന്‍സിസ് ഭാഗവതരുടെ ഈണങ്ങളും മറ്റും ഇപ്പോഴും നിറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here