കാണ്‍പൂരില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ സ്‌ഫോടനം: ഏഴ് മരണം

Posted on: March 15, 2017 11:00 pm | Last updated: March 16, 2017 at 10:53 am

കാണ്‍പൂര്‍: കാണ്‍പൂരില്‍ കോള്‍ഡ് സ്‌റ്റോറേജിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴുപേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാണ്‍പുരിലെ ശിവരാജ്പുരിലാണ് സംഭവം. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്നു. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കുന്‌പോഴായിരുന്നു സ്‌ഫോടനം നടന്നത്.