സംവിധായകന്‍ കമലിനെതിരെ ലീഗ്; നിലമ്പൂരില്‍ചലച്ചിത്രമേള ഉല്‍ഘാടനം ചെയ്യരുത്

Posted on: March 15, 2017 9:35 pm | Last updated: March 16, 2017 at 10:53 am

മലപ്പുറം: സംവിധായകന്‍ കമലിനെതിരേ പരാതിയുമായി മുസ്ലിം ലീഗ്. മലപ്പുറത്തെ ഐഎഫ്എഫ്‌കെ മേഖലാ ചലച്ചിത്രമേള ഉല്‍ഘാടനം നിര്‍വഹിക്കുന്നതില്‍നിന്നു കമലിനെ തടയണമെന്നാവശ്യപ്പെട്ടാണ് പരാതി. ഇത് തിരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനമാണെന്നാണ് ലീഗിന്റെ ആരോപണം.

മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് മലപ്പുറം ഐഎഫ്എഫ്‌കെ ആരംഭിക്കുന്നത്.

ഇ. അഹമ്മദിന്റെ നിര്യാണത്തിനെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അടുത്ത മാസം 12നാണ് തിരഞ്ഞെടുപ്പ്.
മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പികെ. കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫും ബിജെപിയും അവരുടെ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.