മക്കെല്ലം ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം

Posted on: March 15, 2017 9:40 am | Last updated: March 15, 2017 at 12:42 am

വെല്ലിംഗ്ടണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കെല്ലവും. ഇന്ത്യയില്‍ നിന്ന് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മക്കെല്ലം ഇലവനില്‍ ഇടം കണ്ടെത്തിയത്.
നാല് ആസ്‌ത്രേലിയന്‍ താരങ്ങളും മൂന്ന് വെസ്റ്റിന്‍ഡീസ് താരങ്ങളും രണ്ട് വീതം ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് താരങ്ങളും മക്കല്ലത്തിന്റെ ടീമിലുണ്ട്. ഇതിഹാസ താരം വിവ് റിച്ചാഡ്‌സ് ആണ് നായകന്‍.

ക്രിസ് ഗെയിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഓപണര്‍മാര്‍. റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തും ബ്രയാന്‍ ലാറ, റിച്ചാഡ്‌സന്‍, ജാക്വിസ് കാലിസ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ മധ്യനിരയിലും ബാറ്റ് ചെയ്യും. ഷെയ്ന്‍ വോണാണ് ഏക സ്പിന്നര്‍. മിച്ചല്‍ ജോണ്‍സണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് പേസ് ബൗളര്‍മാര്‍.