Connect with us

National

ഗോവ, മണിപ്പൂര്‍: അടിയന്തര പ്രമേയം അനുവദിച്ചില്ല, കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Published

|

Last Updated

ന്യൂഡല്‍ഹി: ഗോവ, മണിപ്പൂര്‍ ഗവണ്‍മന്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖേയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഗോവയിലും മണിപ്പൂരിലും നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ബിജെപി ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തില്‍ കുറ്റപ്പെടുത്തി.