സഊദിയില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Posted on: March 11, 2017 12:03 pm | Last updated: March 11, 2017 at 12:03 pm

റിയാദ്: സഊദിയുടെ കിഴക്കന്‍ മേഖലയായ ഖത്തീഫില്‍ സുരക്ഷാ സേന പിടികിട്ടാപുള്ളിയായ തീവ്രവാദിയെ കൊലപ്പെടുത്തി.
സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു.

തീവ്രവാദകേസുകളില്‍ പിടികിട്ടാപുള്ളിയും, നിരവധി ആക്രമങ്ങളിലും പ്രതിയാണ് കൊല്ലപ്പെട്ട മുസ്തഫ അലി അബ്ദുല്ല അല്‍ മദാദിയാണ് കൊല്ലപ്പെട്ടത്. ഏറെകാലമായി ഇദ്ദേഹം ഒളിവില്‍ കഴിയുകയായിരുന്നു. താമസ സ്ഥലം വളഞ്ഞ സുരക്ഷാ സേന ഇദ്ദേഹത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാസേനക്ക് നേരെ നിറഒഴിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ കീഴടങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ്‌മേജര്‍. ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.