സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തെ ജനം തള്ളിക്കളഞ്ഞുവെന്ന് യോഗി ആതിഥ്യനാഥ്

Posted on: March 11, 2017 10:56 am | Last updated: March 11, 2017 at 10:56 am

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി കോണ്‍ഗ്രസ് സഖ്യത്തെ ജനം തള്ളിക്കളഞ്ഞുവെന്ന് ബിജെപി എംപി യോഗി ആതിഥ്യനാഥ്. ഇത് പുരോഗതിക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 260ല്‍ അധികം സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഏറെ പ്രതീക്ഷയോടെ കൈകോര്‍ത്ത കോണ്‍ഗ്രസ്-സമാജ് വാദ് പാര്‍ട്ടി സഖ്യം തീര്‍ത്തും മോശംപ്രകടനത്തോടെ പിന്നിലായി. അതേസമയം ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിഎസ്പി പിന്നീട് പിന്നോക്കം പോയി.