വിഎം സുധീരന്റെ രാജി;പ്രതികരിക്കാനില്ലെന്ന് ലീഗ്

Posted on: March 10, 2017 2:31 pm | Last updated: March 10, 2017 at 5:44 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വി.എം. സുധീരന്‍ രാജിവച്ചതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ചയാണ് സുധീരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ രാജിക്കാര്യം അറിയിച്ചത്. രാജിതീരുമാനത്തില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയമില്ലെന്നും സുധീരന്‍ അറിയിച്ചു. ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍തന്നെ എഐസിസി ഏര്‍പ്പെടുത്തുമെന്നും സുധീരന്‍ വ്യക്തമാക്കി