മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കുക: എ.എന്‍ ഷംസീര്‍

Posted on: March 9, 2017 3:57 pm | Last updated: March 9, 2017 at 3:57 pm

കൊച്ചി മറൈന്‍െ്രെഡവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം കാട്ടിയ നടപടിയില്‍ സഭയിലും ബഹളം. പ്രതിപക്ഷഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ നടുത്തളത്തിലിറങ്ങി പോര്‍വിളിച്ചു. ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രോശങ്ങള്‍ക്ക് മറുപടി പറയണമെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍മാര്‍ രംഗത്തെത്തി.
മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച് ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ ഗുരുവായൂര്‍ എംഎല്‍എയെ മതംപറഞ്ഞ് ആക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടര്‍ന്നാണ് സഭയില്‍ ബഹളങ്ങള്‍ക്ക് തുടക്കമായത്.

പേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കുക..
ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിതലയിലെ സംഘിയെ തിരിച്ചറിയുക