മലപ്പുറത്ത് ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ 17ന്

Posted on: March 9, 2017 2:02 pm | Last updated: March 9, 2017 at 9:59 pm
SHARE

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. 17ന് വോട്ടെണ്ണല്‍. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്കും ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മലപ്പുറത്തെ കൂടാതെ ജമ്മുകാഷ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here