അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും

Posted on: March 8, 2017 10:02 am | Last updated: March 8, 2017 at 3:17 pm

ന്യൂഡല്‍ഹി: രണ്ട് മാസത്തോളമായി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്നുവരുന്ന തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും. അവസാന ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലും മണിപ്പൂരിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഏഴാം ഘട്ട വോട്ടെടുപ്പും മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ വരാണസിയില്‍ ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില 40 നിയോജക മണ്ഡലങ്ങളിലും മണിപ്പൂരില്‍ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. യുപിയില്‍ 535 സ്ഥാനാര്‍ഥികള്‍ ഇവിടെ ജനവിധി തെടുന്നുണ്ട്. 1.41 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.