ബേദിയെ പിന്തള്ളി അശ്വിന്‍ അഞ്ചാം സ്ഥാനത്ത്‌

Posted on: March 8, 2017 8:12 am | Last updated: March 8, 2017 at 1:13 am

ബെംഗളുരു ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 269 വിക്കറ്റുകളാണ് അശ്വിന്റെ എക്കൗണ്ടിലുള്ളത്. 266 വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷന്‍ സിംഗ് ബേദിയെയാണ് അശ്വിന്‍ ഇന്നലെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനില്‍ കുംബ്ലെയാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ (619) വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍. 434 വിക്കറ്റുകളുമായി കപില്‍ദേവ് രണ്ടാം സ്ഥാനത്തും 417 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിംഗ് മൂന്നാം സ്ഥാനത്തും 311 വിക്കറ്റുകളുമായി സഹീര്‍ ഖാന്‍ നാലാം സ്ഥാനത്തും.
മിച്ചല്‍ സ്റ്റാര്‍ചിനെ പുറത്താക്കിക്കൊണ്ടാണ് അശ്വിന്‍ ബിഷന്‍ സിംഗ് ബേദിയെ മറികടന്നത്. അശ്വിന്റെ നാല്‍പ്പത്തേഴാം ടെസ്റ്റായിരുന്നു ഇത്. 269 വിക്കറ്റുകളില്‍ അശ്വിന്റെ 202 വിക്കറ്റുകളും ഇന്ത്യയില്‍ വെച്ചായിരുന്നു.