മണിയുടെ ദുരൂഹ മരണം: നിരാഹാര സമരം നടത്തിയ സഹോദരനെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: March 8, 2017 9:45 am | Last updated: March 8, 2017 at 12:48 am

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റണമൊവശ്യപ്പെട്ട് കുടംബാംഗങ്ങള്‍ നടത്തിയ നിരാഹാര സമര പന്തലില്‍ നിന്നും മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അവശനായതിനെ തുടര്‍ന്ന് മാള സി ഐ. റോയ് ചാലക്കുടി എസ് ഐ ജയേഷ് വാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്‍ താലൂക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.
സമരപ്പന്തലില്‍ മണിയുടെ സഹോദരിയും സഹോദര പുത്രനും നിരാഹാരം ആരംഭിച്ചു.