സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 30 പേരെ പുറത്താക്കി

Posted on: March 8, 2017 8:41 am | Last updated: March 8, 2017 at 12:42 am

കോട്ടയം: എം ജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ കോട്ടയം സൂര്യകാലടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 30 വിദ്യാര്‍ഥികളെ പുറത്താക്കി. അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ഇന്ന് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സ്ഥാപനം അടച്ചുപൂട്ടി സ്വാശ്രയ ലോബിയെ സഹായിക്കാന്‍ ശ്രമം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ത്രിവത്സര സായാഹ്ന എല്‍ എല്‍ ബി കോഴ്‌സിലേയ്ക്ക് പ്രവേശനം നേടിയ 30 വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്താക്കിയത്. 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഈ സര്‍ക്കുലര്‍ വരുന്നതിനു മുമ്പു തന്നെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുകയും അധ്യയനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരെ പുറത്താക്കിയ നടപടി ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ വേശനം നേടിയത്. ക്ലാസ് ആരംഭിച്ചതാവട്ടെ നടപടികള്‍ പൂര്‍ത്തിയായി രണ്ടു മാസത്തിനു ശേഷം. തുടര്‍ന്ന് സര്‍വകലാശാല ഇപ്പോള്‍ നടത്തുന്ന കോഴ്‌സിന് അംഗീകാരം നഷ്ടപ്പെട്ടാല്‍ സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യില്ലെന്നും സത്യവാങ്മൂലം നല്‍കാന്‍ 30 വയസിനു മുകളിലുള്ള വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. നാല് പേര്‍ എഴുതി നല്‍കി.

എഴുതി നല്‍കാത്ത 30 പേരെയാണ് പുറത്താക്കിയത്. മറ്റു തൊഴിലെടുക്കുന്നവരെയും മുതിര്‍ന്നവരെയും ഉദ്ദേശിച്ചാണ് സായാഹ്ന ക്ലാസ് ആരംഭിച്ചതു തന്നെ. പ്രോസ്‌പെക്ടസില്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലെന്ന കോടതി വിധി പോലും ലംഘിച്ചായിരുന്നു നടപടി. ഇതിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയാണ്. കൂടാതെ പഞ്ചവല്‍സര കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് 8000 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥാപനം അടച്ചുപൂട്ടി സമീപപ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുള്ള സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് സര്‍വകലാശാലാ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യം പോലും കാംപസില്‍ ലഭിക്കുന്നില്ല. വെള്ളവും വെളിച്ചവുമില്ല. റഫറന്‍സ് ലൈബ്രറി പോലും കാര്യക്ഷമമല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ബെന്നി കുഴിയടിയില്‍, ജസ്റ്റിന്‍ അഗസ്റ്റിന്‍, ഡോ. രാജേന്ദ്രന്‍ ടി ആര്‍, ഡോ. ദീപു ജോസ്, കാര്‍ത്തിക് കെ പി, ജയസിംഗ് എം ജെ, ജിബി ആന്റണി സംബന്ധിച്ചു.