വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മാന്‍ഹോള്‍ മികച്ച ചിത്രം

Posted on: March 7, 2017 7:07 pm | Last updated: March 8, 2017 at 10:23 am

തിരുവനന്തപുരം:കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയനാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. മികച്ച ചിത്രമായി മാന്‍ഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാള്‍ പാതയും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായിക വിധു വിന്‍സെന്റാണ് (മാന്‍ഹോള്‍). ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. ഇ. സന്തോഷ് കുമാര്‍ (കഥ – ആറടി), സുരഭി (അഭിനയം -മിന്നാമിനുങ്ങ്), ഗിരീഷ് ഗംഗാധരന്‍ (ഛായാഗ്രഹണം -ഗപ്പി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മികച്ച തിരക്കഥയ്ക്ക് മികവു പുലര്‍ത്തിയ രചനകള്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.