‘ഇതു കെഎസ്‌യു വിനോട് വേണ്ടിയിരുന്നില്ല’;സംവിധായകനോട് അനില്‍ അക്കര എംഎല്‍എ

Posted on: March 6, 2017 8:24 pm | Last updated: March 6, 2017 at 8:25 pm
SHARE

വടക്കാഞ്ചേരി: മികച്ച സാമ്പത്തിക വിജയം നേടി മുന്നേറുന്ന ഒരു മെക്‌സികന്‍ അപാരതയുടെ സംവിധായകനോട്്് ഈ കെഎസ്‌യുവിനോട് വേണ്ടായിരുന്നു എന്ന് പറഞ്ഞതായി അനില്‍ അക്കര എംഎല്‍എ.
ഇന്ന് തൃശ്ശൂരിലെ മുണ്ടൂരില്‍ വെച്ച് സംവിധായകന്‍ ടോമിനെയും ഭാര്യയെയും ഒരു ചടങ്ങില്‍ വച്ചാണ് താന്‍ കണ്ടതെന്നും അപ്പോഴാണ് ഞാന്‍ സംസാരിച്ചതെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ സംവിധായകനായ ടോംഇമ്മട്ടിയെയും സഹ സംവിധായകയായ ടോമിന്റെ ജീവിതപങ്കാളി അനുവിനെനും മുണ്ടൂരില്‍ ഒരു പരിപാടിയില്‍ വെച്ചുകണ്ടുമുട്ടി. സിനിമ സാമ്പത്തികമായി വിജയിച്ചുവെങ്കിലിലും ഇതു കെഎസ്‌യു വിനോട് വേണ്ടിയിരുന്നില്ലെന്നു രണ്ടാളോടും പറഞ്ഞു. കാരണം. ഇവരെ രണ്ടാളെയും എനിക്കറിയാം. ഇവരുടെ രാഷ്ടീയത്തേയും അറിയാം.