ജി.സി.സി.രാജ്യങ്ങളിലേക്കൊരു കാല്‍നട യാത്ര; നാസര്‍ അല്‍ ഖഹ്താനി പൂര്‍ത്തിയാക്കിയത് 1,900 കിലോമീറ്റര്‍

Posted on: March 2, 2017 3:20 pm | Last updated: March 2, 2017 at 3:00 pm

ദമ്മാം: ജി.സി.സി രാജ്യങ്ങളില്‍ സഊദി അറേബ്യയുടെ ദേശീയ പതാകയുമേന്തി കാല്‍നടയായി സഞ്ചരിച്ച സഊദി പൗരനായ നാസര്‍ അല്‍ ഖഹ്താനിയുടെ യാത്ര കഴിഞ്ഞ ദിവസം സഊദി തലസ്ഥാനമായ റിയാദിലെ ജി.സി.സി ജനറല്‍ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് സമാപിച്ചു.
1,900 കിലോമീറ്റര്‍ ദൂരം ഇരുപ്പത്തിയെട്ടര ദിവസംകൊണ്ടാണ് കാല്‍നടയായി യാത്ര പൂര്‍ത്തിയാക്കിയത്. ദിവസവും ശരാശരി അമ്പത് മുതല്‍ എണ്‍പത് കിലോ മീറ്റര്‍ വരെ നടക്കും. സഊദിയിലെ ഖഫ്ജിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കുവൈത്ത്, ബഹ്‌റൈന്‍ , ഖത്തര്‍ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു .എ .ഇ) , ഒമാന്‍ എന്നീരാജ്യങ്ങളാണ് കാല്‍നടയായി നാസര്‍ അല്‍ ഖഹ്താനി പൂര്‍ത്തിയാക്കിയത്.
ജി.സി.സി അംഗങ്ങള്‍ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ബോധവത്കരണവുയിരുന്നു യാത്രയുടെ ലക്ഷ്യം.

തന്റെ യാത്രയില്‍ സമൂഹത്തിലെ പ്രധാനികളുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളും പ്രധാന പട്ടണങ്ങളും, സഊദി സ്ഥാനപതി കാര്യാലയങ്ങളും, ചരിത്ര പൈതൃക സ്ഥലങ്ങളും സന്ദശിച്ചുവെന്നും എല്ലാവരും വളരെ സന്തോഷത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും നാസര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമടക്കം നാല് തവണ കാല്‍ നടയായി വിശുദ്ധ മക്കയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. അടുത്ത യാത്ര സഊദിയിലെ എല്ലാ പട്ടണങ്ങളും സന്ദര്‍ശിക്കുകയാണ് ലക്ഷ്യം.

തന്റെ യാത്രയെ കുറിച്ചുള്ള പുസ്തകം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ നാസര്‍ ഖഹ്താനി