റേഷന്‍ വാങ്ങാന്‍ ഇനി പണം കൈയില്‍ കരുതേണ്ട

Posted on: March 1, 2017 10:18 pm | Last updated: March 1, 2017 at 10:18 pm

മലപ്പുറം: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത റേഷന്‍ കടകള്‍ കരുളായി പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇനി റേഷന്‍ വാങ്ങാന്‍ പണം കൈയില്‍ കരുതേണ്ട. കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ വിരലടയാളവും, ആധാര്‍ നമ്പറും നല്‍കിയാല്‍ പണം ബാങ്കില്‍ നിന്ന് നേരിട്ട് റേഷന്‍ കടയുടമയുടെ അക്കൗണ്ടിലെത്തുമെന്നും പിവി അബ്ദുല്‍ വഹാബ് എംപി ഫേസ്ബുക്കില്‍ കുറിച്ചു.

പിവി അബ്ദുല്‍ വഹാബ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത റേഷന്‍ കടകള്‍ കരുളായി പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇനി റേഷന്‍ വാങ്ങാന്‍ പണം കൈയില്‍ കരുതേണ്ട. കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ വിരലടയാളവും, ആധാര്‍ നമ്പറും നല്‍കിയാല്‍ പണം ബാങ്കില്‍ നിന്ന് നേരിട്ട് റേഷന്‍ കടയുടമയുടെ അക്കൗണ്ടിലെത്തും. നികുതി ഒന്നും ഈടാക്കാതെയാണ് സേവനം നല്‍കുന്നതെന്ന പ്രത്യേകതയും കെ ജി ബി ആധാര്‍ പേ സംവിധാനത്തിനുണ്ട്. പൊതുവിതരണ സംവിധാനത്തിനു പുറമേ മറ്റ് ജനസേവന കേന്ദ്രങ്ങളും ഇതിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് അടുത്ത ശ്രമം.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം ഞാന്‍ ദത്തെടുത്ത കരുളായി ഗ്രാമം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ആദിവാസി കോളനി ഉള്‍പ്പെടുന്ന പഞ്ചായത്ത് കൂടിയാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, ഇന്‍ഷുറന്‍സും പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ട്.

My Adarsh Gram, Karulai, has introduced the first Adhar linked public distribution in the country in association with Kerala Gramin Bank. Now you do not need cash in hand to purchase from the ration shops in the panchayat. You can send money from your account to the shop owner’s account through the newly introduced device by signing it with finger scan and giving Adhar number.