സ്‌മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 10,20,30 പ്രൊമോഷന്‍ ആരംഭിച്ചു

Posted on: March 1, 2017 7:28 pm | Last updated: March 1, 2017 at 6:50 pm

ദോഹ: ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ ഐന്‍ ഖാലിദ് ബര്‍വ കൊമേഴ്ഷ്യല്‍ അവന്യുവിലെ സ്‌മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 10,20,30 പ്രൊമോഷന്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍, റെഡിമെയ്ഡുകള്‍, ലേഡീസ് ഐറ്റംസ്, കോസ്‌മെറ്റിക്, ഇലക്‌ട്രോണിക്‌സ്, ടോയ്‌സ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് 10,20,30 പ്രാമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഗാര്‍മെന്‍സ്, ഫൂട്‌വെയര്‍, ലേഡീസ് ബേഗ് എന്നിവയുടെ പുത്തന്‍ കളക്ഷനില്‍ രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കും. വിലക്കുറവും പ്രാമോഷനും ഈ മാസം 18 വരെ തുടരുമെന്ന് മാനേജ്മന്റ് അറിയിച്ചു.