Connect with us

Kerala

ഫാ.റോബിന്‍ വടക്കഞ്ചേരിയെ രൂപതയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ: മാനന്തവാടി രൂപതയിലെ കൊട്ടിയൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പളളി വികാരി ഫാ. റോബിന്‍ വടക്കാംചേരിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അന്വേഷണവിധേയനായി സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമകുറ്റം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇടവകയിലെ വികാരി സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കുകയും വി. കുര്‍ബാന അര്‍പ്പിക്കുന്നതിനും വചന പ്രഘോഷണത്തിനും രൂപതാദ്ധ്യക്ഷന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.സ്‌കൂള്‍ മാനേജര്‍ പദവിയും അദ്ദേഹത്തില്‍ നിന്ന് മാറ്റപ്പെട്ടു.
കൂടാതെ രൂപതയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ രാജ്യം വിട്ടുപോകാന്‍ പാടില്ലെന്നും, വിയേനി ഭവനൊഴികെയുള്ള ഒരു സ്ഥാപനത്തിലും താമസിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശംഇതു സംബന്ധിച്ച് രൂപതാദ്ധ്യക്ഷന്റെ കല്‍പ്പനകള്‍ കൊട്ടിയൂര്‍ ഇടവകയിലും രൂപതയിലെ മുഴുവന്‍ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. വികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടതോടെ സ്‌കൂള്‍ മാനേജര്‍ പദവിയും അദ്ദേഹത്തില്‍ നിന്ന് മാറ്റപ്പെട്ടു. കാക്കനാടുളള സീറോ മലബാര്‍ സഭാകാര്യാലയത്തിലും ആരോപണവിധേയനായ വൈദികന്റെ പേരില്‍ മാനന്തവാടി രൂപത സ്വീകരിച്ച നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലൈംഗിക പീഡനക്കേസുകളില്‍ കത്തോലിക്കാസഭയുടേത് സീറോ ടോളറന്‍സ് നിലപാടാണെന്നും ഫാ. റോബിനെതിരെ ഉയര്‍ന്ന പരാതിയെ രൂപത അതീവ ഗൗരവപരമായി കാണുകയും ആഗോളസഭയുടേയും അഖിലേന്ത്യാ മെത്രാന്‍ സമിതിയുടേയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേയും വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുളള ഉത്തരവുകളുടേയും നിര്‍ദ്ദേശങ്ങളുടേയും പശ്ചാത്തലത്തില്‍ രാജ്യത്തെ സിവില്‍ ക്രിമിനല്‍ നിയമങ്ങളോടും എല്ലാവിധത്തിലും മാനന്തവാടി രൂപത സഹകരിക്കുമെന്നും രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.ആരോപണത്തെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങള്‍ക്കായി കാനോന്‍ നിയമാനുസൃതം പ്രത്യേക കമ്മിറ്റിയെയും രൂപതാധ്യക്ഷന്‍ നിയമിച്ച് ഉത്തരവായി.