Connect with us

Uae

ജോലി തേടി 13 ദിവസം മുമ്പ് അബൂദബിയില്‍ എത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

Published

|

Last Updated

അബൂദബി: ജോലി തേടി 13 ദിവസം മുമ്പ് വിസിറ്റിംഗ് വിസയില്‍ അബുദാബിയില്‍ എത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. അത്തോളിക്കടുത്ത തലക്കുളത്തൂര്‍ പടന്നക്കളം കുമ്മറ വീട്ടില്‍ രാജന്‍ (49) ആണ് അബുദാബി ഖലീഫ മെഡിക്കല്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച രാവിലെ മരിച്ചത്. മൂന്ന് ദിവസം മുമ്പ് റൂമില്‍ വെച്ച് രക്തസമ്മര്‍ദം അനുഭവപ്പെട്ട രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഴ് മാസം മുമ്പ് വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയാക്കിയ രാജന്‍ ഇത് മൂലമുണ്ടായ കടബാധ്യത തീര്‍ക്കാനാണ് അബൂദബിയില്‍ എത്തിയത്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു. പരേതനായ ചേക്കു വിന്റെ മകനാണ്. രമണിയാണ് ഭാര്യ. രധുല്‍ രാജ്, ഗംഗ ലക്ഷമി എന്നിവര്‍ മക്കളാണ്.

അബുദാബിയില്‍ ബന്ധുക്കളാരും ഇല്ലാത്ത രാജന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗജന്യമായി ഇന്ത്യന്‍ എംമ്പസിയുടെ സഹകരണത്തോടെ നാട്ടില്‍ കൊണ്ട് പോകുന്നതിന് നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ശ്രമം നടന്ന് വരികയാണ്.