ജറ്റ് എയർവേഴ്സിൽ എയർഹോസ്റ്റസിന് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

Posted on: February 27, 2017 12:12 pm | Last updated: February 27, 2017 at 12:12 pm

നാഗ്പൂര്‍: ജറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാര്‍ക്ക് നേരെ യാത്രക്കാരന്റെ അതിക്രമം. 9എസ് 24460 മുംബൈ – നാഗ്പൂര്‍ ജെറ്റ് എയര്‍വേഴ്‌സില്‍ ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ മധ്യപ്രദേശിലെ ബാലാഘട്ട് സ്വദേശി ആകാശ് ഗുപ്ത (23) എന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന ഗുപ്ത എയര്‍ ഹോസ്റ്റസുമാരുടെ കൈയില്‍ കടന്നുപിടിക്കുകയായിരുന്നു. ഇത് അറിഞ്ഞ് മറ്റു ജീവനക്കാര്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെയും ഇയാള്‍ തിരിഞ്ഞു. തുടര്‍ന്ന് എയര്‍ഹോസ്റ്റസ് പൈലറ്റിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.