കളിക്കിടെ റിസര്‍വ് ഗോളിയൂടെ തീറ്റ ! വാതുവെപ്പെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

Posted on: February 22, 2017 11:59 am | Last updated: February 22, 2017 at 11:47 am

ആഴ്‌സണലിനെതിരായ മത്സരത്തിനിടെ സട്ടണ്‍ യുനൈറ്റഡിന്റെ റിസര്‍വ് ഗോള്‍ കീപ്പര്‍ വെയിന്‍ ഷാ പൈ എന്ന ബേക്കറി പലഹാരം ഭക്ഷിച്ചത് വിവാദത്തില്‍. എണ്‍പത്തിമൂന്നാം മിനുട്ടിലായിരുന്നു തീറ്റക്കൊതിയനെ പോലെ വെയിന്‍ ഷാ പലഹാരമെടുത്ത് ക്യാമറയിലേക്ക് നോക്കി ഭക്ഷിച്ചത്. ഇത് തമാശക്ക് ചെയ്തതാണെന്ന് താരം പറഞ്ഞെങ്കിലും വാതുവെപ്പുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നു.

മത്സരത്തിന് തൊട്ട് മുമ്പ് തന്നെ റിസര്‍വ് ഗോളി പൈ ഭക്ഷിക്കുമെന്ന ബെറ്റ് നടന്നിരുന്നു. നാല്‍പ്പത്താറുകാരനായ വെയിന്‍ ഷായുടെ നടപടിയില്‍ ക്ലബ്ബ് മാനേജ്‌മെന്റും നടുക്കം രേഖപ്പെടുത്തി. എന്നാല്‍, തീറ്റക്കൊതിയനായ വെയിന്‍ ഷാ മത്സരത്തിനിടെ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരനാണത്രേ. ഇതാകാം ബെറ്റ് മാഫിയ ഉപയോഗപ്പെടുത്തിയതെന്നും അഭിപ്രായമുണ്ട്.