Connect with us

National

ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫര്‍ 2018 മാര്‍ച്ച് 31 വരെ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. നേരത്തെ 2017 മാര്‍ച്ച് 31 വരെയായിരുന്നു ഫ്രീ ഓഫറിന്റെ കാലാവധി. ജിയോ പ്രൈം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വീസ് ലഭിക്കും. എന്നാല്‍ ഈ അണ്‍ലിമിറ്റഡ് സേവനം ലഭിക്കാന്‍ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം.

മാര്‍ച്ച് ഒന്നിനും 31 നു ഇടയ്ക്ക് 99 രൂപ അടച്ച് െ്രെപം ടൈം ഓഫര്‍ നീട്ടാന്‍ സാധിക്കും. പുതിയ ജിയോ വരിക്കാര്‍ക്കും 99 രൂപ അടച്ച് ഈ ഓഫര്‍ നേടാവുന്നതാണ്. ഏപ്രില്‍ ഒന്നു മുതല്‍ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോള്‍ കിട്ടുന്ന അണ്‍ലിമിറ്റഡ് പ്രൈം ടൈം ഓഫര്‍ സ്വന്തമാക്കാം.

---- facebook comment plugin here -----

Latest