സംഘര്‍ഷാവസ്ഥ നിയന്ത്രിച്ച എസ് ഐക്ക് ദേഹാസ്വാസ്ഥ്യം

Posted on: February 18, 2017 1:23 pm | Last updated: February 18, 2017 at 1:23 pm
SHARE

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെ ഉണ്ടായ സംഘര്‍ഷാവസ്ഥ അയവ് വരുത്താന്‍ ഇടപ്പെട്ട പരപ്പനങ്ങാടി എസ് ഐ ജിനേഷിന് അസ്വാസ്ഥ്യം.

ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ പൂര്‍വ സ്ഥിതിയിലായി. ഇടതു-ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായി ഒട്ടുമ്മല്‍ ബീച്ച് ജംഗ്ഷനില്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ കൊടിയുടേയും ചുമരെഴുത്തിന്റെയും പേരില്‍ നടന്ന സംസാരം വാക്കേറ്റമായി. ഇത് തടയാനെത്തിയതിനിടെയാണ് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here