Connect with us

Malappuram

തെരുവ് നായകളുടെ കടിയേറ്റ് ആടുകള്‍ ചത്ത നിലയില്‍

Published

|

Last Updated

തെരുവ് നായകള്‍ കടിച്ചുകൊന്ന പൂവ്വത്തിപൊയിലിലെ
അബ്ദുള്‍ ജലീലിന്റെ ആടുകള്‍

നിലമ്പൂര്‍: വഴിക്കടവ് പൂവ്വത്തിപൊയിലില്‍ ആടുകളെ തെരുവ് നായകള്‍ കടിച്ചുക്കൊന്നു. പുല്ലംഞ്ചേരി അബ്ദുള്‍ ജലീലിന്റെ മൂന്ന് ആടുകളെയാണ് തെരുവ് നായകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇതില്‍ രണ്ടെണ്ണം ചത്തു. ഒരെണ്ണത്തിന് സാരമായി പരുക്കേറ്റു. വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നും ജലീല്‍ ആടുകളെ വാങ്ങിയത്. ചുറ്റും മതിലുള്ള വീടിന്റെ പിറക്ക് വശത്താണ് ആടുകളെ കെട്ടിയിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആടുകളെ കടിച്ചുക്കൊന്ന നിലയിലായിരുന്നു. രാത്രി സംഘം ചേര്‍ന്നുള്ള നായ്കളുടെ ശബ്ദം കേട്ടിരുന്നു.

ചത്ത ആടുകളുടെ മുന്‍ കാലുകളുടെ സമീപം മാംസം തിന്ന രീതിയിലാണ്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.