Connect with us

Kerala

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മനുഷ്യാവകാശ കമ്മിഷന്‍ ഐ ജി ഇ ജെ ജയരാജിനെ രഹസ്യാന്വേഷണ വിഭാഗം ഐ ജി ആയി നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ശിവവിക്രമിനെ കണ്ണൂര്‍ എസ് പിയായും രാജ്പാല്‍ മീണയെ വയനാട് എസ് പിയായും നിയമിച്ചപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് എസ് പി ആയിരുന്ന എ അക്ബറിനെ സെക്യൂരിറ്റി എസ് പിയായും കെ പി ഫിലിപ്പിനെ ഉത്തരമേഖലാ ട്രാഫിക് എസ്പി ആയും നിയമിച്ചു.

സ്ഥലംമാറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍: പി ബി രാജീവ് (ഡി സി പി, കോഴിക്കോട് സിറ്റി), ബി പ്രശാന്തന്‍ (ആന്റി പൈറസി സെല്‍, തിരുവനന്തപുരം), എന്‍ വിജയകുമാര്‍ (എന്‍ ആര്‍ ഐ സെല്‍, പോലീസ് ആസ്ഥാനം), എം ജോണ്‍സന്‍ ജോസഫ് (വിജിലന്‍സ് കിഴക്കന്‍മേഖല, കോട്ടയം), എസ് രാജേന്ദ്രന്‍ (ക്രൈം ബ്രാഞ്ച്, തിരുവനന്തപുരം), സി എഫ് റോബര്‍ട്ട് (എസ് പി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍), അര്‍വിന്‍ ജെ ആന്റണി (എസ്‌ഐഎസ്എഫ് കമാന്‍ഡന്റ്), സിറില്‍ സി വെള്ളൂര്‍ (ആര്‍ ആര്‍ ആര്‍ എഫ് കമാന്‍ഡന്റ്, കെ വി സന്തോഷ് (എസ് പി ക്രൈംബ്രാഞ്ച്). കഴിഞ്ഞ മാസം താഴെത്തട്ടിലേക്കും അഴിച്ചുപണി നടത്തിയിരുന്നു.
ഇതില്‍ 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനമുണ്ടായത്. ജില്ലാ പോലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു അന്ന് സ്ഥലം മാറ്റിയത്. അതിനിടെ 35 സി ഐമാരെ ഡിവൈ എസ് പിമാരായി സ്ഥാനക്കയറ്റവും നല്‍കി ഉത്തരവിറങ്ങിയിരുന്നു.

Latest