ലോ അക്കാദമി സമരം: സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ ആള്‍ മരിച്ചു

Posted on: February 7, 2017 7:57 pm | Last updated: February 7, 2017 at 8:39 pm

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിടെ കുഴഞ്ഞുവീണ ആള്‍ മരിച്ചു.

മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (64) ആണ് കുഴഞ്ഞുവീണു മരിച്ചത്.

അതേസമയം അബ്ദുല്‍ ജബ്ബാറിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. പോലീസ് നടപടിയുടെ ഭാഗമായാണ് ജബ്ബാര്‍ കുഴഞ്ഞുവീണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം പോലീസ് നടപ്പിലാക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വഴിയാത്രക്കാരെ പോലും പോലീസ് മര്‍ദിച്ചെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു.