Connect with us

Kerala

ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല: വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി കോളജുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന എസ്എഫ്‌ഐയുടെ വാദം തള്ളി വിഎസ് അച്യൂതാനന്ദന്‍. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ഭൂമി പ്രശ്‌നവും വിദ്യാര്‍ഥി പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും വിഎസ് പറഞ്ഞു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് മാനേജ്‌മെന്റ് രേഖാ മൂലം ഉറപ്പ് നല്‍കിയതായി എസ്എഫ്‌ഐ പറഞ്ഞിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ കുട്ടി പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുമെന്നും ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായും എസ്എഫ്‌ഐ അറിയിച്ചിരുന്നു.
അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി പോലും ലക്ഷ്മി നായര്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പ് വാങ്ങിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ അറിയിച്ചിരുന്നു. വിജയിച്ചതോടെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്എഫ്‌ഐയുടെ നിലപാട് തള്ളിയിരുന്നു.