ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമം നടത്തിയെന്ന് ആരോപണം

Posted on: January 24, 2017 12:26 pm | Last updated: January 24, 2017 at 7:47 pm

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്ന ആരോപണം വ്യാപകമാവുന്നു. പോലീസുകാര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിന്റേയും സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നു. കമല്‍ഹാസനും അരവിന്ദ് സ്വാമിയുെ ഇവ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്.

വീഡിയോ വ്യാജമാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ചെന്നൈ പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ ഓട്ടോറിക്ഷ കത്തിക്കുന്നതിന്റേയും വഴിയരികില്‍ നിര്‍ത്തിയിട്ട ബൈക്ക് അടിച്ച് തകര്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.