ദാനക്കിത് വിജയങ്ങളുടെ കൊയ്ത്തുത്സവം

Posted on: January 18, 2017 11:42 pm | Last updated: January 18, 2017 at 11:42 pm
SHARE
ദാന അബ്ദുര്‍റാസിഖ്

ഹൈസ്‌കൂള്‍ പദ്യം ചൊല്ലലിലും ഉറുദു ഗസലിലും എ ഗ്രേഡോടെ ഒന്നാമതെത്തി ദാന അബ്ദുര്‍റാസിഖ് തിളങ്ങി. പെരിങ്ങാടി അല്‍ഫലാഹ് ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ് ദാന. മാപ്പിള പാട്ടില്‍ മൂന്നാം സ്ഥാനവും നേടി.

ഉറുദ് കവി ഫാഇസ് അഹമ്മദിന്റെ തുക് കോ കിത്്‌ഹോ ലഹുചാഹിയേ എന്ന ഗസലാണ് ദാന ആലപിച്ചത്. തസ്്ഈന്‍ കൊ ഹംമഹ റുഹെ എന്ന കവിത ചൊല്ലിയാണ് അറബിക് കലോത്സവത്തില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. തലശ്ശേരി ചേറ്റംകുന്നിലെ അബ്ദുര്‍റാസിഖ് താഹിറ ദമ്പതികളുടെ മകളാണ് ദാന.