ജിസിസി രാജ്യങ്ങളില്‍ മരുന്നുവില ഏകീകരിക്കണം : കുവൈത്ത്

Posted on: January 16, 2017 9:49 am | Last updated: January 16, 2017 at 9:49 am

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ മരുന്നുവില ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെടും. ന്യായമായ വിലക്ക് മരുന്നുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുവൈത്തിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച മുതല്‍ ഇവിടെ ചേരുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മെഡിസിന്‍ കമ്മറ്റി യോഗ വിവരം അറിയിച്ചുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഡോ. മഹ്മൂദ് അബ്ദുല്‍ ഹാദി വ്യക്തമാക്കി. പൗരന്മാര്‍ക്ക് സഹായക വിലക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കുവാന്‍ ഇത്തരമൊരു നടപടിയിലൂടെ സാധ്യമാവുമെന്നു പ്രതീക്ഷിക്കുന്നതായി

അന്താരാഷ്ട്ര രജിസ്േ്രടഷന്‍ നിയമങ്ങള്‍ക്കനുസരിച്ച് നമ്മുടെ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതും ഏകീകരിക്കേണ്ടതുമുണ്ട്. അതിനനുസരിച്ച് വിലനിര്‍ണയ നയം നാം രൂപീകരിക്കുകയും വേണ്ടതുണ്ട്.. അങ്ങിനെ രൂപീകൃതമാവുന്ന ഏകീകൃത പോളിസിക്കനുസൃതമായി എല്ലാ ജിസിസി രാജ്യങ്ങളിലും തങ്ങളുടെ ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്താരാഷ്ട മരുന്നുകമ്പനികളോട് നിര്‍ദ്ദേശിക്കണം കുവൈത്തിന്റെ നിര്‍ദ്ദേശം ഡോ. അബ്ദുല്‍ ഹാദി വിശദീകരിച്ചു. യോഗത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.